Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cheruvally Bridge

Kottayam

ചെ​റു​വ​ള്ളി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ചെ​റു​വ​ള്ളി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​ഞ്ചു വ​ർ​ഷ​മാ​യു​ള്ള കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​യി ചെ​റു​വ​ള്ളി​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. മ​ണി​മ​ല​യാ​റി​ന് കു​റു​കേ​യു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

പു​ന​ലൂ​ര്‍- മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യെ​യും മ​ണി​മ​ല - പ​ഴ​യി​ടം റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഏ​റ്റ​വും ദൂ​രം കു​റ​ഞ്ഞ പാ​ത​യാ​ണ് ഇ​തോ​ടെ സാ​ധ്യ​മാ​കു​ന്ന​ത്. പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന് ഒ​ൻ​പ​തു​കോ​ടി 61 ല​ക്ഷം രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി അ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ൽ​എ​യാ​യി​രു​ന്ന ഡോ. ​എ​ന്‍. ജ​യ​രാ​ജ് നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

2021ലെ ​പ്ര​ള​യ​ത്തി​ല്‍ ന​ശി​ച്ചു​പോ​യ ഇ​റി​ഗേ​ഷ​ന്‍​വ​ക ന​ട​പ്പാ​ല​ത്തി​ന് പ​ക​ര​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ൽ വ​ലി​യ പാ​ല​മാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യ​താ​യും നി​ല​വി​ൽ ഫു​ട്പാ​ത്തി​ന്‍റെ​യും കൈ​വ​രി​ക​ളു​ടെ​യും നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന​താ​യും പാ​ല​ത്തി​ന്‍റെ കോ​ൺ​ട്രാ​ക്ട​റാ​യ കെ.​എ​ച്ച്. അ​ലി പ​റ​ഞ്ഞു. ഇ​നി അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും റീടെയ്നിം​ഗ് വാ​ളി​ന്‍റെ​യും നി​ർ​മാ​ണ​ങ്ങ​ളാ​ണ് ബാ​ക്കി​യു​ള്ള​ത്. ഡി​സം​ബ​റി​ൽ പാ​ലം തു​റ​ന്നു​ന​ൽ​കാ​നാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ 11 മീ​റ്റ​ര്‍ വീ​തി​യി​ലും 83 മീ​റ്റ​ര്‍ നീ​ള​ത്തി​ലു​മു​ള്ള വ​ലി​യ പാ​ല​മാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.

1970 കാ​ല​ഘ​ട്ട​ത്തി​ല്‍​നി​ര്‍​മി​ച്ച ന​ട​പ്പാ​ലം വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധ്യ​മ​ല്ലാ​യി​രു​ന്നു. ര​ണ്ടു മീ​റ്റ​റി​ല്‍ താ​ഴെ മാ​ത്രം വീ​തി​യു​ള​ള പാ​ല​ത്തി​ലൂ​ടെ പ​ര​മാ​വ​ധി ഓ​ട്ടോ​റി​ക്ഷ മാ​ത്ര​മാ​ണ് ക​ട​ന്നു​പൊ​യ്‌​ക്കൊ​ണ്ടി​രു​ന്ന​ത്.

പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള​ട​ക്കം ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​നാ​കും. റാ​ന്നി ഭാ​ഗ​ത്തു​നി​ന്നു പ്ലാ​ച്ചേ​രി, പൊ​ന്ത​ൻ​പു​ഴ​വ​ഴി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​രി​ക്കാ​ട്ടൂ​രി​ൽ​നി​ന്നു തി​ര​ഞ്ഞു മ​ണി​മ​ല ടൗ​ണി​ലെ​ത്താ​തെ ചെ​റു​വ​ള്ളി പ​ള്ളി​പ്പ​ടി​യി​ലെ​ത്തി പൊ​ൻ​കു​ന്നം, കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു പോ​കാ​ൻ ക​ഴി​യും.

Latest News

Corehub Up